ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിര്‍ബന്ധം; ആരോഗ്യമന്ത്രി

By Web Team  |  First Published May 22, 2020, 10:41 AM IST

വിമാന, ട്രെയിൻ സർവീസുകൾ സജീവമാകുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആങ്കയിലാണ് സർക്കാർ. വിമാന യാത്രക്കാര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.


തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങാനിരിക്കെ യാത്രക്കാര്‍ക്ക് സംസ്ഥാനത്ത് നിരീക്ഷണം നിർബന്ധമാക്കി. വിമാന, ട്രെയിൻ സർവീസുകൾ സജീവമാകുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആങ്കയിലാണ് സർക്കാർ. യാത്രക്കാർക്ക് നിരീക്ഷണം നിർബന്ധമല്ലെന്നായിരുന്നു കേന്ദ്രനിലപാട്. എന്നാൽ വരുന്നവർ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം.

വിമാനത്താവളത്തിൽ തന്നെ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി രോഗലക്ഷണങ്ങൾ ഉളളവരെ ആശുപത്രിയിലേക്ക് മാറ്റും. വീട്ടിൽ നിരീക്ഷണ സൗകര്യമില്ലെങ്കിൽ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറാം. സംസ്ഥാനത്തിനുളളിൽ വിമാനയാത്ര നടത്തുന്നവരുടെ നിരീക്ഷണ മാനദണ്ഡങ്ങൾ ഉടൻ സർക്കാർ തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും തിരിച്ചുവരവ് തുടങ്ങിയ ശേഷം സംസ്ഥാനത്ത് 188 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

Latest Videos

undefined

ബഹൈറിനില്‍ നിന്നെത്തി കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വയനാട് സ്വദേശിയായ ഈ 45കാരി അർബുദ ബാധിതയാണ്. ദുബായിൽ നിന്ന് കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ 2 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയേലേക്ക് മാറ്റി. 

click me!