ചേർത്തല കുറ്റിക്കാട് സ്വദേശി നിഷ ആണ് മരിച്ചത്.
ആലപ്പുഴ: അർത്തുങ്കൽ ബൈപാസിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. ചേർത്തല കുറ്റിക്കാട് സ്വദേശി നിഷ (39) ആണ് മരിച്ചത്.
ദേശീയപാത നിർമാണ കമ്പനിയുടെ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പിക്കപ്പ് വാഹനം വീടിന്റെ മതിൽ തകർത്ത് പാഞ്ഞുകയറി അപകടം
അതിനിടെ കൊല്ലം കടയ്ക്കലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം വീടിന്റെ മതിൽ തകർത്ത് പാഞ്ഞുകയറി അപകടമുണ്ടായി. രാവിലെയാണ് അപകടം നടന്നത്. തടി കയറ്റുകയായിരുന്ന പിക്കപ്പ് വാഹനമാണ് മതിൽ തകർത്ത് പാഞ്ഞെത്തിയത്. അപകട സമയം വാഹനത്തിന് മുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. ഇറക്കത്തിലാണ് പിക്കപ്പ് വാഹനം കിടന്നിരുന്നത്. അവിടെ നിന്നാണ് തടി കയറ്റിക്കൊണ്ടിരുന്നത്.
പെട്ടെന്ന് വാഹനം നിയന്ത്രണം വിട്ട് അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. വീടിന്‍റെ മുറ്റത്തേക്ക് പാഞ്ഞിറങ്ങിയ വാഹനം ബാത്റൂമിന്‍റെ സൈഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് വാഹനത്തിന് മുകളിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമാണുണ്ടായിരുന്നത്. വീടിന് പുറത്ത് ആ സമയം ആളുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ അപകടമൊഴിവായി.