തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ എത്തി. കാസർകോട്ടും മലപ്പുറത്തും ഇത് 10% ന് മുകളിലാണ്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് ഇത് അഞ്ച് ശതമാനത്തിന് താഴേക്ക് കൊണ്ടുവരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ സംബന്ധിച്ച് നിർണ്ണായക വിവരങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ എത്തി. കാസർകോട്ടും മലപ്പുറത്തും ഇത് 10% ന് മുകളിലാണ്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ച് ഇത് അഞ്ച് ശതമാനത്തിന് താഴേക്ക് കൊണ്ടുവരണം. ഈ നിരക്ക് രണ്ട് ശതമാനത്തിൽ നിൽക്കുന്നതാണ് അഭികാമ്യം എന്നും റിപ്പോർട്ട് പറയുന്നു. ഓഗസ്റ്റ് 1 മുതൽ ഏഴ് വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
100 പേരെ പരിശോധിക്കുമ്പോൾ എത്ര പേർക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നതിന്റെ കണക്കാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്തു പത്തു ലക്ഷം പേരിൽ 596 കോവിഡ് കേസുകളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 551 കേസുകൾ ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു. കാസർകോട് 11 ദിവസത്തിനിടെ കേസുകൾ ഇരട്ടിയാകുന്നു. വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ 70% സിഎഫ്എൽടിസികളിലും കിടക്കകകൾ നിറഞ്ഞു. അടുത്ത ഘട്ടം മുന്നിൽ കാണണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
Read Also: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല; ഈ വർഷം 'സീറോ അക്കാദമിക് ഇയർ' ആക്കാൻ ആലോചന...