ഗുണനിലവാരം ഇല്ല; ആന്റിജൻ കിറ്റുകൾ തിരിച്ച് വിളിച്ച് ആരോഗ്യ വകുപ്പ്

By Web Team  |  First Published Jan 31, 2021, 12:47 PM IST

ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. കിറ്റുകള്‍ക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാക്കാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. 


തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജൻ കിറ്റുകൾ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. 

30 ശതമാനത്തിൽ അധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് ആന്റിജൻ കിറ്റുകൾ തിരികെ എടുക്കുന്നത്. കിറ്റുകള്‍ക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. പിസിആർ പരിശോധകളുടെ എണ്ണം കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് നിർദേശം നല്‍കി. ഒന്നിലധികം സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന പൂൾഡ് പിസിആർ തുടങ്ങാനും നിർദേശം നല്‍കിയിട്ടുണ്ട്.

Latest Videos

click me!