'ഒരു മനുഷ്യ ജീവൻ നഷ്ടമായത് എങ്ങനെ കുറച്ച് കാണും' ? നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവ് റദ്ദാക്കില്ല

By Web TeamFirst Published Dec 13, 2023, 11:20 AM IST
Highlights

പ്രശസ്തിക്ക്  വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് 25,000 പിഴയും ചുമത്തി.

കൽപ്പറ്റ : വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയ‍ര്‍ത്തിയാണ് ഹൈക്കോടതി ഹ‍ര്‍ജി തളളിയത്. പ്രശസ്തിക്ക്  വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹർജി സമ‍ര്‍പ്പിച്ചതെന്ന് ആരാഞ്ഞ കോടതി ഹർജിക്കാരന് 25,000 പിഴയും ചുമത്തി. ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാ‍ർഗരേഖ പാലിക്കാതെയാണ് വെടിവെക്കാൻ  ഉത്തരവിട്ടതെന്നെല്ലാമായിരുന്നു ഹർ‍ജിയിലുണ്ടായിരുന്നത്.

ഉപതിരഞ്ഞെടുപ്പ് : ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ വിജയിച്ചു

Latest Videos

കഴിഞ്ഞ ദിവസമാണ് സുൽത്താൻ ബത്തേരി വാകേരിയിൽ പ്രജീഷ് എന്ന  യുവാവിനെ കടുവ കടിച്ചു കൊന്നത്.പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങൾ പലയിടത്തായാണ് കണ്ടെത്തിയത്. ദാരുണ സംഭവത്തിന് പിന്നാലെ ഭീതിയിലാണ് പ്രദേശ വാസികൾ.

 

 

 


 
 

click me!