ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; കുറ്റപത്രം സ്വീകരിച്ച് തിരുവനന്തപുരം സിജെഎം കോടതി

By Web Team  |  First Published Aug 31, 2024, 5:51 PM IST

സാങ്കേതികമായ ചില കാരണങ്ങളാൽ കോടതി കുറ്റപത്രം നിരസിച്ചിരുന്നു. 

Gangesanandas genital mutilation case Thiruvananthapuram CJM Court accepted the charge sheet

തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ തയ്യാറാക്കിയ കുറ്റപത്രം കോടതി സ്വീകരിച്ചു. തിരുവനന്തപരം സിജെഎം കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. പിഴവുകൾ തിരുത്തി നൽകിയ കുറ്റപത്രമാണ് കോടതി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സാങ്കേതികമായ ചില കാരണങ്ങളാൽ കോടതി കുറ്റപത്രം നിരസിച്ചിരുന്നു. 

ഈ മാസം 15നാണ് കുറ്റപത്രം സമർപ്പിച്ചത്. പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ഏഴ് വർഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പെണ്‍കുട്ടിക്കും മുൻ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നൽകുമെന്ന് അറിയിച്ചിരുന്നു. 

Latest Videos

പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളിൽ വിശ്വസിച്ചിരുന്നു. വീട്ടിൽ സർവ്വസ്വാതന്ത്ര്യവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളിൽ വച്ച് പല പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്. ഒരു രാത്രി പീഡനത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടി വീട്ടിൽ നിന്നും ഇറങ്ങിയോടി. 

പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് കേസിന്‍റെ ഗതിമാറ്റുന്ന കാര്യങ്ങള്‍ നടന്നത്. പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ മുൻ അനുയായി ആയിരുന്ന അയ്യപ്പദാസിന്‍റെയും പെണ്‍കുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിക്കും സുഹൃത്തായ അയ്യപ്പദാസിനുമെതിരെ മറ്റൊരു കേസെടുത്തു.

ഗംഗേശാന്ദയെ ആക്രമിച്ച ശേഷം പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും നിലപാട് മാറ്റിയിരുന്നു. ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടില്ലെന്നും അയ്യപ്പാദാസിന്‍റെ പ്രേരണ കാരണമാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി നിലപാട് മാറ്റി. ആകെ കുഴഞ്ഞു മറിഞ്ഞ കേസിൽ പൊലീസ് നിയമോപദേശം തേടി.

രണ്ട് കേസും നിലനിൽക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമർപ്പിക്കാൻ അഡ്വേക്കേറ്റ് ജനറൽ നിയമോപദേശം നൽകി. പെണ്‍കുട്ടി മജസ്ട്രേറ്റിന് മുന്നിലും പൊലീസിനും ആദ്യം നൽകിയ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കുറ്റപത്രം നൽകാനായിരുന്നു നിയമോപദേശം. പരാതിക്കാരിക്കുള്ള നിലപാട് കോടതിയിൽ അറിയിക്കട്ടേയെന്നായിരുന്നു നിയമോപദേശം. ഇതേ തുടർന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image