Latest Videos

ഭാഗ്യ ചിഹ്നത്തിൽ തന്നെ ആദ്യ ദിനം പാര്‍ലമെന്‍റിലേക്ക്; സഭയിൽ വന്യ ജീവി വിഷയം ഉന്നയിക്കുമെന്ന് ഫ്രാൻസിസ് ജോർജ്

By Web TeamFirst Published Jun 24, 2024, 10:21 AM IST
Highlights

കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ  ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി

ദില്ലി: വന്യജീവി വിഷയത്തിൽ സ്വകാര്യ ബിൽ പാർലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് നിയുക്ത കോട്ടയം എംപി ഫ്രാൻസിസ് ജോര്‍ജ്. ജനങ്ങളെ വന്യജീവികളുടെ ദാക്ഷിണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല. വന്യജീവികൾ ആക്രമിച്ചാൽ കയ്യും കെട്ടിയിരിക്കണമെന്ന ഏർപ്പാട് ഇന്ത്യയിൽ മാത്രമാണ്. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കും. 

കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എംപിമാർ  ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് സിപിഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കർ ആക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭയിലും യുഡിഎഫ് ആവർത്തിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഓട്ടോയിലാണ് ഫ്രാൻസിസ് ജോര്‍ജ് പാര്‍ലമെന്‍റിലേക്ക് എത്തിയത്. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. 

അതേസമയം, പ്രോടേം സ്പീക്കര്‍, നീറ്റ്, നെറ്റ് വിവാദങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണെന്നും ഈ വിഷയങ്ങള്‍ ശക്തമായി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും നിയുക്ത എംപി ഷാഫി പറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ അവഗണിക്കാവുന്ന ശക്തിയല്ല പ്രതിപക്ഷം.  ഇന്ത്യ മുന്നണിയുടെ ശബ്ദമാവുക എന്നത് പാർലമെന്‍റിന് അകത്തെ ഉത്തരവാദിത്വമാണ്. നിയമസഭയിൽ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരൻ  വരണമെന്ന് തന്നെയാണ് ആഗ്രഹം. പാർട്ടി വേദിയിൽ ഇക്കാര്യം ശക്തമായി ഉയർത്തും.  രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണം. ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനതയുടേയും ആവശ്യമാണിത്. മലബാറിലെ ട്രെയിൻ യാത്രക്കാര്‍ ദുരിതത്തിലാണ്. സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!