'എഡിജിപി പി വിജയന് സ്വർണ്ണക്കടത്ത് ബന്ധമെന്ന് മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞു'; എഡിജിപി അജിത്ത് കുമാറിൻ്റെ മൊഴി

By Web TeamFirst Published Oct 15, 2024, 7:15 PM IST
Highlights

എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി. 

തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി. കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആർ അജിത്കുമാർ ഡിജിപിക്ക്  നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം. ‍ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും സർക്കാർ ഇന്ന് ഈ റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെച്ചു. ഈ റിപ്പോർട്ടിലാണ് മറ്റൊരു എഡിജിപിക്കെതിരെ ​ഗുരുതരമായ പരാമർശമുള്ളത്.

Latest Videos

click me!