സംരക്ഷണ മേഖലയിൽ നിന്ന് ചന്ദനത്തടികൾ മോഷ്ടിച്ചു; നിരവധി കേസുകളിലെ പ്രതിയെ വനംവകുപ്പ് പിടികൂടി

By Web TeamFirst Published Feb 3, 2024, 11:59 PM IST
Highlights

കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ 11 ചന്ദന മോഷണക്കേസുകളിലെ പ്രതിയാണ് നവാസ്. ചന്ദന മരം മുറിക്കുന്നത് തടയാനെത്തിയ വാച്ചർമാരെ അറക്കവാൾ വീശി ഭീഷണിപ്പെടുത്തുകയും വാച്ചർമാരുടെ ഷെഡ് പൊളിച്ചു നീക്കിയും ആക്രമണം കാട്ടിയിട്ടുണ്ട് പ്രതി.

കൊല്ലം: കൊല്ലം ആര്യങ്കാവ് ചന്ദന സംരക്ഷണ മേഖലയിൽ നിന്ന് ചന്ദനത്തടികൾ മോഷ്ടിച്ച നിരവധി കേസുകളിലെ പ്രതിയെ വനംവകുപ്പ് പിടികൂടി. തെങ്കാശി സ്വദേശി നവാസ് ഖാനെ തെങ്കാശിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കടമൻപാറ ഫോറസ്റ്റ് സ്റ്റേഷനിലെ 11 ചന്ദന മോഷണക്കേസുകളിലെ പ്രതിയാണ് നവാസ്. ചന്ദന മരം മുറിക്കുന്നത് തടയാനെത്തിയ വാച്ചർമാരെ അറക്കവാൾ വീശി ഭീഷണിപ്പെടുത്തുകയും വാച്ചർമാരുടെ ഷെഡ് പൊളിച്ചു നീക്കിയും ആക്രമണം കാട്ടിയിട്ടുണ്ട് പ്രതി. അച്ചൻകോവിൽ ഡിവിഷനിൽ ആനക്കൊമ്പ് കേസിലും തമിഴ്നാട്ടിൽ കൊലക്കേസ് ഉൾപ്പെടെ 17 കേസുകളിലെ പ്രതിയാണ് നവാസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!