തിരുവമ്പാടി ക്ഷേത്രത്തിലും പാറമേക്കാവിലും കൊടിയേറി,പൂരങ്ങളുടെ പൂരം, തൃശ്ശൂര്‍ പൂരം ഞായറാഴ്ച

By Web TeamFirst Published Apr 24, 2023, 11:52 AM IST
Highlights

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു  കൊടിയേറ്റം. 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്‍റെ  കൊടിയേറ്റം

തൃശൂരിൽ  പൂരം കൊടിയേറി.തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30 നും 11.30 നും മദ്ധ്യേയായിരുന്നു  കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർതതി.രാവിലെ 11.30നും 12നും ഇടയിലായിരുന്നു പാറമേക്കാവിന്റെ കൊടിയേറ്റം. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി. . പിന്നാലെ ഘടകക്ഷേത്രങ്ങളായ  ലാലൂർ, അയ്യന്തോൾ, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നിവിടങ്ങളിലും  പൂര പതാക ഉയര്‍ന്നു. ഈ മാസം 30 നാണ്‌ പൂരം.

 

Latest Videos

'കെ റെയിലും വന്ദേഭാരതും' തൃശൂർ പൂരത്തിനെത്തും, അതും ആകാശത്ത്!

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന്; നെയ്‌തലക്കാവിന്റെ തിടമ്പേറ്റും

 

click me!