ഫാഷൻ ഗോൾഡ് തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങൾ കീഴടങ്ങി

By Web Team  |  First Published Aug 11, 2021, 1:06 PM IST

മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങൾ കീഴടങ്ങി.


കാസർകോട്: എംസി കമറുദ്ദീനുൾപ്പെടെ മുസ്ലീംലീഗ് നേതാക്കൾ പ്രതികളായ ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമ പൂക്കോയ തങ്ങൾ കീഴടങ്ങി. പത്ത് മാസമായി ഒളിവിലായിരുന്ന  പൂക്കോയ തങ്ങൾ ഹൊസ്ദുർഗ് കോടതിയിലാണ് കീഴടങ്ങിയത്. 

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്

Latest Videos

undefined

ജ്വല്ലറി ചെയർമാനും മഞ്ചേശ്വരം മുൻ എംഎൽഎയുമായിരുന്ന കമറുദീൻ അറസ്റ്റിലായ കഴിഞ്ഞ നവംബർ ഏഴ് മുതൽ ഒളിവിലായിരുന്നു പൂക്കോയ തങ്ങൾ.  നൂറ്റിയൻപതിലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഓരോ പരാതിയും ഓരോ കേസായി റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 

ഫാഷൻ ​ഗോൾഡ് തട്ടിപ്പ്: ജ്വല്ലറി മാനേജർ സൈനുൾ ആബിദ് കീഴടങ്ങി, മുഖ്യപ്രതി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

click me!