ദുരന്തത്തിന് കാരണം കർഷകരല്ല, ഗാഡ്ഗിൽ- കസ്തുരിരംഗൻ റിപ്പോർട്ടുകൾ എതിർത്ത നിലപാടിൽ മാറ്റമില്ല: തലശ്ശേരി ബിഷപ്പ്

By Web TeamFirst Published Aug 9, 2024, 4:08 PM IST
Highlights

വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രഖ്യാപിച്ചിരുന്നു. വരുന്നയാഴ്ച വയനാട് യോഗം ചേര്‍ന്ന് രൂപരേഖ തയ്യാറാക്കുമെന്നും തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്നും ആഗോള താപനം, നിബിഢ വനമേഖലയിലുണ്ടായ അതിതീവ്ര മഴ തുടങ്ങിയവയാണ് കാരണമെന്നും 
സിറോ മലബാർ സഭ തലശ്ശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. പാറമട ഖനനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്തരം മേഖലയില്‍  തടസമുണ്ടായില്ലെന്നത് വിരോധാഭാസമാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരി രംഗൻ റിപ്പോര്‍ട്ടിനെയും എതിര്‍ത്ത മുൻ നിലപാടില്‍ മാറ്റമില്ല.  ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന വാദം ദുരന്തത്തെ നിസാരവത്കരിക്കുന്നതിന് തുല്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അതിന്‍റെ കാര്യങ്ങള്‍ അനുസരിച്ച് തീരുമാനം എടുക്കണം. അതിന്‍റെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല.

Latest Videos

ജനോപകാരമായ തീരുമാനം ആണ് ഉണ്ടാകേണ്ടത്. വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രഖ്യാപിച്ചിരുന്നു. വരുന്നയാഴ്ച വയനാട് യോഗം ചേര്‍ന്ന് രൂപരേഖ തയ്യാറാക്കും. സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ശ്രമം. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും ബിഷപ്പ് പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധം; നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം

 

click me!