വ്യാജ മേല്‍വിലാസം നല്‍കി തമിഴ്‍നാട്ടില്‍ നിന്ന് ആളുകള്‍ കേരള അതിര്‍ത്തി കടക്കുന്നു; ക്രമക്കേട്

By Web Team  |  First Published May 23, 2020, 8:03 AM IST

 ചെക്ക്പോസ്റ്റുകളില്‍ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. 


തിരുവനന്തപുരം: മേൽവിലാസത്തിൽ തിരിമറി കാണിച്ച് തമിഴ്‍നാട്ടില്‍ നിന്നും നിരവധി ആളുകൾ ഇഞ്ചിവിള അതിർത്തി കടക്കുന്നതായി കണ്ടെത്തൽ. ക്രമക്കേട് ആവർത്തിക്കാതിരിക്കാൻ വിശദപരിശോധന നടത്തുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഇഞ്ചിവിള അതിർത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തേക്ക് വന്ന ചില ആളുകളുടെ പാസിലുള്ളത് നെയ്യാറ്റിൻകരയിലെ മേൽവിലാസങ്ങളാണ്. എന്നാൽ ഇതിൽ കൊടുത്തിരിക്കുന്ന വിലാസം വ്യാജമാണെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

ചെക്ക്പോസ്റ്റുകളില്‍ പരിശോധന കർശനമാണെങ്കിലും അനധികൃതമായി അതിർത്തി കടക്കൽ നേരത്തെ തന്നെ സജീവമായിരുന്നു. ഊടുവഴികൾ താണ്ടി നിരവധി പേരാണ് സംസ്ഥാനത്തേക്ക് എത്തിയിട്ടുളളത്. വാഹനങ്ങളിൽ വന്ന ശേഷം  അതിർത്തി മേഖലയിലൂടെ നടന്നുകയറി കുറച്ചുദൂരം കഴിഞ്ഞ് മറ്റൊരു വാഹനത്തിൽ കയറി പോകുന്ന സംഭവങ്ങളുമുണ്ടായിരുന്നു. രേഖകൾ കൃത്യമായി പരിശോധിച്ചിട്ടാണ് വിടുന്നതെന്ന് അധികൃതർ ആവർത്തിക്കുമ്പോഴാണ് ക്രമക്കേട് വെളിയിൽ വരുന്നത്. ഇത്തരം സംഭവങ്ങൾ തുടരാതിരിക്കാൻ പരിശോധന കൂടുതൽ കർശനമാക്കാണ് തീരുമാനം.

Latest Videos

undefined

 

click me!