ജമാ അത്തെ ഇസ്ളാമിയിൽ പിണറായി വിജയന്‍ ഭീകരത കണ്ടെത്തിയത് വിചിത്രം : ഇടി മുഹമ്മദ് ബഷീര്‍

By Web TeamFirst Published Oct 27, 2024, 12:46 PM IST
Highlights

ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാർട്ടിയാണ് സി.പി.എം.

മലപ്പുറം: ജമാഅത്തെ ഇസ്ളാമിയായി നേരത്തെ സഖ്യമുണ്ടായത് സി.പി.എമ്മിനെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് സഹകരിച്ചത്.അത് പരസ്യമാണ്.ജമാഅത്തെ ഇസ്ളാമിയിൽ പിണറായി ഭീകരത കണ്ടെത്തിയത് വിചിത്രമാണ്.മുസ്ലീം ലീഗ് എസ്.ഡി.പി ഐയുമായി സഹകരിക്കുന്നില്ല
ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാർട്ടിയാണ് സി.പി.എം.മുസ്ലീം ലീഗ് പ്രവർത്തകർ ആരും തീവ്രവാദത്തിലേക്ക് പോകുന്നില്ല

Latest Videos

 

പുതിയ തലമുറയുടെ ആകർഷണമാണ് മുസ്ലീം ലീഗിന്‍റെ  യുവജന വിദ്യാർത്ഥി സംഘടന.സി പി.എമ്മുമായി ഒരു തരത്തിലുള്ള യോജിപ്പിനും മുസ്ലീം ലീഗിനില്ല..ന്യുനപക്ഷങ്ങളെ തമ്മിൽ തെറ്റിപ്പിക്കാൻ നോക്കുകയാണ്.സമുദായങ്ങളെ തമ്മിൽ അടിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു.രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു,
സിപിഐഎമ്മിന്‍റേയും , പിണറായുടെയും സോഫ്റ്റ് ലൈൻ ലീഗിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

click me!