രാഹുല്‍മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്ത് മാത്രമാണ് കിട്ടിയത്, വിശദീകരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി

By Web Team  |  First Published Oct 27, 2024, 12:30 PM IST

കെ മുരളീധരന്‍റെ  പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാദാസ് മുൻഷി


പാലക്കാട്: ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ  പേരുള്ള കത്തേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കെ പി സി സി പ്രസിഡന്‍റും  പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്‍റെ  പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തിൽ നിന്ന് എഐസിസിക്ക് മുന്നിൽ കിട്ടിയിട്ടുള്ളു.ആ കത്തിന് അംഗീകാരം നൽകിയാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയത്.കെ മുരളീധരന്‍റെ  പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാദാസ് മുൻഷി പറഞ്ഞു

 

Latest Videos

undefined

'കത്ത് പുറത്ത് വന്നതിന് പിന്നിൽ ​ഗൂഢാലോചന, ആധികാരികത ഇല്ല, അടഞ്ഞ അധ്യായം': പാലക്കാട് ഡിസിസി പ്രസിഡന്റ്

കത്തിൽ ഞെട്ടി യുഡിഎഫ് ക്യാമ്പ്; ലക്ഷ്യമിട്ടത് രാഹുലിന്‍റെ തോൽവി, ആസൂത്രിത നീക്കം സംശയിച്ച് കോൺഗ്രസ് നേതൃത്വം

click me!