ഉപതെരഞ്ഞെടുപ്പ്: സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി ഉറപ്പാക്കണം: ലേബർകമ്മിഷണർ

By Web Team  |  First Published Nov 18, 2024, 5:25 PM IST

അവധി അനുവദിക്കുന്നത്  സാരമായ നഷ്ടം  ഉണ്ടാക്കാനിടയുള്ള സാഹചര്യത്തില്‍ പകരം സംവിധാനം ഏർപ്പെടുത്തി, വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം


പാലക്കാട്: നിയമസഭ  മണ്ഡലത്തിലേക്കുള്ള  ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും  നവംബർ 20ന്  വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക്  വേത നത്തോടുകൂടിയ  അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ സഫ്നാ നസറുദ്ദീൻ അറിയിച്ചു .

 വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും  ഐ ടി ,തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള   കാഷ്വൽ/ ദിവസവേതനക്കാർ അടക്കമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും . അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം  ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം.

Latest Videos

സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിംഗ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മിഷണർ അറിയിച്ചു

click me!