സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

By Web Team  |  First Published Dec 3, 2020, 9:52 AM IST

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി പരിശോധനനടത്തുന്നു


മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി. ദേശീയ കൌൺസിൽ അംഗങ്ങളായ ഏഴ് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും  തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലർ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോധന നടത്തി.  

ഇഡി ദില്ലി യൂണിറ്റിന്റെ നിർദ്ദശപ്രകാരം കൊച്ചി കോഴിക്കോട് തിരുവനന്തപുരം യൂണിറ്റുകളാണ് റെയ്ഡിനെത്തിയത്. ലാപ്ടോപ്പുകളും ലഘുലേഘകളും പിടിച്ചെടുത്തിട്ടുണ്ട്. സിആർപിഎഫിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കോഴിക്കോട്ടെ ഓഫീസിലെ പരിശോധന. ദില്ലി കലാപത്തിലും ഹാത്രസിലും പോപ്ലുലർ ഫ്രണ്ട് ഇടപെട്ടതായി നേരത്തെ പൊലീസും ദേശീയ ഏജനൻസികളും ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ റെയ്ഡ്.

Latest Videos

undefined

കൊച്ചിയിലും തിരുവനന്തപുരത്തും പോപ്പുലർഫ്രണ്ട് പ്രവർത്തകർ പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായെത്തി. തിരുവനന്തപുരത്തെ കരമന  അഷറഫ് മൌലവിയുടെ റെയ്ഡിനിടെ എസ് ഡിപിഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊച്ചി കളമശ്ശേരിയിലെ അബ്ദുറ്ഹമാന്റെ വീട്ടിലെ പരിശോധനയ്ക്കിടയിലും പ്രതിഷേധമുണ്ടായി. 

 

click me!