വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ കൊല്ലത്ത്; 4 ജില്ലകളിൽ നിന്നുള്ള ഫയലുകൾ പരിഗണിക്കും

By Web Team  |  First Published Aug 4, 2024, 6:35 PM IST

സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ ആകെ 263 അപേക്ഷകളും കൊല്ലം ജില്ലയിൽ ആകെ 253 അപേക്ഷകളും പത്തനംതിട്ട ജില്ലയിൽ 161 അപേക്ഷകളും ആലപ്പുഴ ജില്ലയിൽ 117 അപേക്ഷകളുമാണ് അദാലത്തിനായി ലഭ്യമായിട്ടുള്ളത്. 


തിരുവനന്തപുരം: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ് തുടങ്ങിയവർ പങ്കെടുക്കും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ള 2023 ഡിസംബർ 31 വരെ ലഭ്യമായതും തീർപ്പാക്കാത്തതുമായ അപേക്ഷകളിന്മേലാണ്  അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതിനോടകം തന്നെ അദാലത്തിലേക്കുള്ള അപേക്ഷകൾ വിദ്യാഭ്യാസ വകുപ്പിന് ലഭ്യമായിട്ടുണ്ട്. 

Latest Videos

undefined

സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിൽ ആകെ 263 അപേക്ഷകളും കൊല്ലം ജില്ലയിൽ ആകെ 253 അപേക്ഷകളും പത്തനംതിട്ട ജില്ലയിൽ 161 അപേക്ഷകളും ആലപ്പുഴ ജില്ലയിൽ 117 അപേക്ഷകളുമാണ് അദാലത്തിനായി ലഭ്യമായിട്ടുള്ളത്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുവനന്തപുരം മേഖലയിൽ 132 അപേക്ഷകളും ചെങ്ങന്നൂർ മേഖലയിൽ 64 അപേക്ഷകളും ലഭ്യമായിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!