എടപ്പാൾ അക്രമം; 5 സിഐടിയു പ്രവര്‍ത്തക‍രെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു, ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍

By Web TeamFirst Published Jul 7, 2024, 11:15 AM IST
Highlights

ഇതിനിടെ എടപ്പാളിലെ സി ഐ ടി യു അക്രമത്തിൽ പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ്‌ നേതാക്കൾ കുത്തിയിരിപ്പ്  സമരം നടത്തി.

മലപ്പുറം: എടപ്പാളിലെ സിഐടിയു ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. ദുര്‍ബല വകുപ്പുകള്‍ പ്രകാരമെടുത്ത കേസില്‍  അഞ്ചു പേരെയും സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. എടപ്പാള്‍ സ്വദേശികളായ  സതീശൻ, അബീഷ്, ചന്ദ്രൻ എന്ന രാമകൃഷ്ണൻ, അയിലക്കാട് സ്വദേശി ഷാക്കിർ, ഉദിനിക്കര സ്വദേശി രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എല്ലാവരും സി.ഐ.ടി.യു പ്രവര്‍ത്തകരാണ്.

വ്യാഴാഴ്ച്ച രാത്രി പത്തരക്കുണ്ടായ ആക്രമണത്തില്‍ വെള്ളിയാഴ്ച്ച രാത്രിയിലാണ് ചങ്ങരം കുളം പൊലീസ് പത്ത് പേരെ പ്രതികളാക്കി കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം  ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് രേഖപ്പെടുത്തി ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

Latest Videos

സംഭവത്തെ തുടര്‍ന്ന് പ്രതികളെ സഹായിക്കുന്നുവെന്നാരോപിച്ച് കോണഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരം കുളം പൊലീസ് സ്റ്റേഷൻ കുത്തിയിരിപ്പ് സമരം നടത്തി. വ്യാഴാഴ്ച്ച രാത്രിയിലാണ് എടപ്പാളിൽ ചുമട്ട് തൊഴിലാളികൾ ഇല്ലാത്ത സമയത്ത് ലോറിയിൽ നിന്ന് കടയുടമയുടെ ജീവനക്കാർ ലോഡ് ഇറക്കിയതും വിവരമറിഞ്ഞെത്തിയ സിഐടിയുക്കാർ അവരെ മര്‍ദ്ദിച്ചതും.

മലപ്പുറം എടപ്പാളിലെ സിഐടിയു അതിക്രമം; ഫയാസിന് ഇരുകാലുകൾക്കും മാരകമായി പരിക്കേറ്റതായി പിതാവ്

'സിഐടിയുക്കാർ വള‍ഞ്ഞിട്ട് തല്ലി, ഫയാസിന്റെ കാലുകളൊടിഞ്ഞത് പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടിയപ്പോൾ'


 

click me!