കാന്തപുരത്തിന്റെ വ്യാജ ലെറ്റർ പാഡ് നിർമിച്ചു വരെപ്രചാരണം നടത്തി. ഇതിനിടയിലാണ് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതെന്നും ഡി വൈ എഫ് അഭിപ്രായപ്പെട്ടു
കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിർ പോസ്റ്റ് വിവാദത്തിലെ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ രംഗത്ത്. കാഫിർ പോസ്റ്റ് വിവാദത്തിൽ തെറ്റായ പ്രചരണം നടത്തുന്നതായി ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡി വൈ എഫ് ഐ നേതാക്കൾക്ക് എതിരെ തെറ്റായ പ്രചരണം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് നടക്കുകയാണെന്നും ഇത്തരം കള്ള പ്രചാരണം തള്ളിക്കളയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ യു ഡി എഫ് നടത്തി. കാന്തപുരത്തിന്റെ വ്യാജ ലെറ്റർ പാഡ് നിർമിച്ചു വരെപ്രചാരണം നടത്തി. ഇതിനിടയിലാണ് കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ടതെന്നും ഡി വൈ എഫ് അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ചല്ലാം നൽകിയ പരാതികളിൽ അന്വേഷണം നടന്നു വരുന്നേ ഉള്ളുവെന്നും ഇതിനിടയിൽ ഡി വൈ എഫ് ഐ നേതാക്കൾക്ക് എതിരെ വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരം വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
അതേസമയം നേരത്തെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പൊലീസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടുവെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അത് ലഭിച്ചശേഷം ബാക്കി നോക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഷത്തില്‍ കൂടുതല്‍ പ്രതികരിക്കാൻ പിണറായി വിജയൻ തയ്യാറായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം