കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛൻമാര്‍ക്കും പെണ്‍കുട്ടികൾക്കും വേണ്ടിയാണ് പ്രതികരിച്ചത്. അവരുടെ മക്കളെയാണ് സമൂഹമാധ്യമങ്ങളിലൂടെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതിന് അറുതി വേണം.
തിരുവനന്തപുരം: യൂട്യൂബിലൂടെ അപകീർത്തിപരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഏതു ഭവിഷ്യത്ത് വന്നാലും നേരിടാൻ തയ്യാറെന്ന് ഭാഗ്യലക്ഷ്മി. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നത്. കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛൻമാര്‍ക്കും പെണ്‍കുട്ടികൾക്കും വേണ്ടിയാണ് പ്രതികരിച്ചത്. ഇത്തരം മാനസിക പീഡനങ്ങൾക്ക് അറുതി വേണം. ഇനിയെങ്കിലും നിയമം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോ: വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസും കേസെടുത്തു.
undefined
'നിയമം കൈയ്യിലെടുക്കരുതെന്ന് കരുതുന്നയാൾ തന്നെയാണ് താനും. എന്നാൽ ഇവിടെ നിയമം ഉണ്ടോ? സൈബര്‍ നിയമം എന്നത് എഴുതി വെച്ചിട്ട് പ്രയോജനമില്ല. ഭയന്ന് വീട്ടിനുള്ളിൽ കയറിയിരിക്കണമെന്നാണോ നിയമം പറയുന്നത്? അതിന് കഴിയില്ല. ആത്മഹത്യ ചെയ്യാനും കണ്ണടച്ചു മിണ്ടാതിരിക്കാനും ആവില്ല. കേരളത്തിലെ ഓരോ അമ്മമാര്‍ക്കും അച്ഛൻമാര്‍ക്കും പെണ്‍കുട്ടികൾക്കും വേണ്ടിയാണ് പ്രതികരിച്ചത്. അവരുടെ മക്കളെയാണ് സമൂഹമാധ്യമങ്ങളിലൂടെ മാനസികമായി പീഡിപ്പിക്കുന്നത്. ഇതിന് അറുതി വേണം. ഇനിയെങ്കിലും നിയമം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു'. അതിനുവേണ്ടി റിമാൻഡിൽ കിടക്കാനും തയാറാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
വിജയ് പി. നായർ പരാതി നൽകി; ഭാഗ്യലക്ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കുറ്റവാളികൾക്ക് രക്ഷപ്പെടാൻ പഴുതുകൾ ഉള്ളതാണ് നിയമം. തനിക്ക് എതിരെ കേസ് എടുത്തതിൽ അത്ഭുതമില്ല. പൊലീസ് ഇതുവരെ ആ വീഡിയോ കണ്ടില്ല എന്നാണ് പറയുന്നത്. എത്ര സമയം വേണം കാണാൻ. സമൂഹം ചെയ്യുന്ന തെറ്റുകളാണ് ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാകുന്നതെന്നും ഇതിന് അറുതിയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.