ഡോക്ടർക്ക് ഇദ്ദേഹത്തിന് വിവാഹ ചടങ്ങിൽ നിന്നാണ് രോഗം ബാധിച്ചതെന്നും ആശുപത്രി സൂപ്രണ്ട്. ഈ മാസം 3 ന് ശേഷം ഡോക്ടർ ആശുപത്രിയിൽ എത്തിയിട്ടില്ല.
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിവാഹത്തിന് അവധി എടുത്തിരുന്നതിനാൽ ഈ മാസം 3 ന് ശേഷം ഡോക്ടർ ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇദ്ദേഹത്തിന് വിവാഹ ചടങ്ങിൽ നിന്നാണ് രോഗം ബാധിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. കണ്ണൂർ ജില്ലയിലെ പാറക്കടവ് വെച്ചായിരുന്നു ഡോക്ടറുടെ ചടങ്ങുകൾ.
അതേസമയം, കൊവിഡ് കേസുകൾ കുത്തനെ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയില്‍ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ആളുകൾ കൂട്ടം കൂടുന്നതിന് ജില്ലയില്‍ വിലക്കുണ്ട്. യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചു. നിയന്ത്രണം ലംഘിക്കുന്നവരെ ക്വാറന്റീൻ ചെയ്യുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്യും. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും ആരാധനാലയങ്ങളിലും 20 പേരിൽ കൂടുതൽ പാടില്ലെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചു.
Also Read: കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറുന്നു