വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി

By Web Team  |  First Published Nov 28, 2024, 12:28 PM IST

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി


കൊച്ചി : സംസ്ഥാന വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി. ഡിസംബർ 14ന് ആണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്. പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് ദീർഘിപ്പിച്ച് നൽകിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി. എന്നാൽ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി ഉത്തരവിട്ടത്.  

എഡിഎം നവീൻ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Latest Videos

undefined

 

 

 

 


 

click me!