ആഭ്യന്തര അന്വേഷണത്തിൻ്റെ ഭാഗം? ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

By Web Team  |  First Published Nov 25, 2024, 7:13 PM IST

ഇ പി ജയരാജൻ്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആൾക്കെതിരെ ഡി സി ബുക്സിൻ്റെ നടപടി.


തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡി.സി ബുക്സ് സസ്പെൻ്റ് ചെയ്തു. ജയരാജൻ്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിൻ്റെ ഉടമ രവി ഡി സിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി. ഇ പി ജയരാജൻ്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആൾക്കെതിരെയാണ് ഡി സി ബുക്സിൻ്റെ നടപടി. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് സൂചന.

ഇ പി ജയരാജൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ രവി ഡി സിയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ ഇത് തള്ളി ഡി സി ബുക്‌സ് രംഗത്ത് വന്നിരുന്നു. നടപടിക്രമങ്ങൾ പാലിച്ച് മാത്രമേ തങ്ങൾ പുസ്തകം പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമെന്നും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പിൽ ഡി സി ബുക്സ് വ്യക്തമാക്കിയിരുന്നു.
 

Latest Videos

click me!