രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ: പ്രത്യക അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കും, തുടര്‍നടപടികള്‍ പിന്നീട്

By Web Team  |  First Published Aug 31, 2024, 10:51 AM IST

സിനിമാ സെറ്റിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിലൂടെ നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. 

Disclosure Radhika Sarathkumar Special investigation team will gather more information

തിരുവനന്തപുരം: തെന്നിന്ത്യൻ നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ നടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം. തുടർനടപടികൾ അതിന് ശേഷമെന്ന് പൊലീസ് വ്യക്തമാക്കി. സിനിമാ സെറ്റിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിലൂടെ നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞുവെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image