പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും; വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിക്കുമെന്ന് ഡിജിപി

By Web TeamFirst Published Sep 4, 2024, 7:39 PM IST
Highlights

സ്തു നിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി അറിയിച്ചു. ഏതൊക്കെ ആരോപണങ്ങൾ ഏത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന കാര്യം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണത്തിനിനെ അൻ വറിൻ്റെ മൊഴിയെടുക്കും.

തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഏതൊക്കെ ആരോപണങ്ങൾ ഏത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന കാര്യം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണത്തിന് അൻവറിൻ്റെ മൊഴിയെടുക്കും.

അതേസമയം, സര്‍ക്കാരിനെ വെട്ടിലാക്കുന്ന അന്‍വര്‍ വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. തെറ്റുതിരിത്തല്‍ നടപടികള്‍ക്ക് പകരം പാര്‍ട്ടിയും, സര്‍ക്കാരും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നതില്‍ നേതൃനിരയിലാകെ അനിഷ്ടമുണ്ട്. പരാതികള്‍ മുന്‍പിലില്ലാത്തതിനാല്‍ സംസ്ഥാന ഘടകം പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് തല്‍ക്കാലം കേന്ദ്ര നേതൃത്വം. സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലാകുന്ന സാഹചര്യം കേന്ദ്ര നേതൃത്വം സൂക്ഷ്മമമായി നിരീക്ഷിക്കുകയാണ്. കേരളത്തില്‍ പ്രശ്നങ്ങള്‍ തീരട്ടെയെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!