നായയുടെ നിര്‍ത്താതെയുള്ള കുര, ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തൊരു പുലി! ഭയന്നുവിറച്ച് വീട്ടുകാർ

By Web Team  |  First Published Sep 18, 2024, 10:26 AM IST

വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 


തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.  നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.

Latest Videos

അതിനിടെ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ സ്കൂളിന് സമീപം ജനവാസ മേഖലയിൽ രണ്ട് കാട്ടുപോത്തുകളിറങ്ങി. വനംവകുപ്പ് പരിശോധന നടത്തുകയാണ്.

തോട്ടത്തിൽ നിൽക്കവേ കാട്ടുപോത്ത് കാട്ടിൽ നിന്ന് പാഞ്ഞെത്തി ഇടിച്ചു; സ്റ്റെല്ലയ്ക്ക് നട്ടെല്ലിനടക്കം പരിക്ക്
 

click me!