സമസ്തയുടെ വീക്ഷണങ്ങൾക്ക് എതിര്, നടപടിയുണ്ടാകും; മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ

By Web TeamFirst Published Dec 4, 2023, 12:23 AM IST
Highlights

ലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ദാറുൽ ഹുദയ്ക്ക് യാതൊരു ബന്ധമില്ലെന്നും പങ്കാളികളായ ഹുദവികള്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദാറുൽ ഹുദ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

കോ​ഴി​ക്കോ​ട്: കോഴിക്കോട് നടന്ന മ​ല​ബാ​ർ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലിനെതിരെ ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി. ഇസ്ലാമിക അധ്യാപനങ്ങൾക്കും സുന്നത്ത് ജമാഅത്തിനും സമസ്തയുടെ പാരമ്പര്യ വീക്ഷണങ്ങൾക്കും വിരുദ്ധമായ രീതിയിലാണ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലെന്ന് ദാറുൽ ഹുദ വാർത്താ കുറിപ്പിൽ പറഞ്ഞു. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലുമായി ദാറുൽ ഹുദയ്ക്ക് യാതൊരു ബന്ധമില്ലെന്നും പങ്കാളികളായ ഹുദവികള്‍ക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദാറുൽ ഹുദ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

 നവംബർ 30ന് ആണ് നാല് ദിവസം നീണ്ടു നിൽക്കുന്ന കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ആണ് ഫെസ്റ്റിവൽ ഉ​ദ്ഘാ​ട​നം ചെ​യ്തത്. എ​ഴു​ത്തു​കാ​ര​ൻ സു​ഭാ​ഷ് ച​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. പു​സ്ത​ക ച​ര്‍ച്ച​ക​ള്‍, അ​ഭി​മു​ഖ​ങ്ങ​ള്‍, സം​വാ​ദ​ങ്ങ​ള്‍, ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സം​ഗീ​ത സ​ദ​സ്സു​ക​ൾ, ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ഫെ​സ്റ്റി​വ​ൽ വേ​ദി​യായിരുന്നു. മാ​പ്പി​ള, ദ​ലി​ത്, ആ​ദി​വാ​സി ജീ​വി​ത​ങ്ങ​ളെ ഡോ​ക്യു​മെ​ന്റ് ചെ​യ്യു​ന്ന സ​മാ​ന്ത​ര സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും തു​ട​ർ​ച​ർ​ച്ച​ക​ളും ഫെ​സ്റ്റി​വ​ലി​ൽ അ​ര​ങ്ങേറി.

Latest Videos

ക​നി​മൊ​ഴി, എ​ന്‍സെ​ങ് ഹോ, ​നി​ഷ​ത് സൈ​ദി, ക്രി​സ്റ്റ​ഫെ ജാ​ഫ്രി​ലോ, ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, എ​സ്. ഹ​രീ​ഷ്, ഉ​ണ്ണി ആ​ര്‍, ഫ്രാ​ന്‍സി​സ്  നൊ​റോ​ണ, പി.​എ​ഫ്. മാ​ത്യൂ​സ്, സ​ന്തോ​ഷ് ജോ​ര്‍ജ് കു​ള​ങ്ങ​ര, മു​ഹ്സിന്‍ പ​രാ​രി, വി​ധു വി​ൻ​സെ​ന്റ്, വി​ജ​യ​രാ​ജ​മ​ല്ലി​ക തു​ട​ങ്ങി​യ​വ​ർ വിവിധ സെഷനുകളിൽ പങ്കെടുത്തു. ​കട​ലാ​ണ് മ​ല​ബാ​ർ ഫെ​സ്റ്റി​വെ​ലി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യമായിരുന്നത്.

Read More :  ഗാർഡനിൽ വെച്ച അലങ്കാര വസ്തു, അത് 'മിസൈൽ ബോംബ്', വീട്ടുടമ ഞെട്ടി, ഓടിയെത്തി ബോംബ് സ്ക്വാഡ്, പിന്നെ നടന്നത്...

click me!