നിര്‍ണായക യോഗം വിളിച്ച് മന്ത്രി കെബി ഗണേഷ് കുമാര്‍; സ്വകാര്യ ബസുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയിൽ ചര്‍ച്ച

By Web Team  |  First Published Nov 11, 2024, 6:01 AM IST

സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടിയ ദൂരത്തിന് പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന വ്യവസഥ റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ തുടര്‍ നടപടിക്കായി ചര്‍ച്ച വിളിച്ച് മന്ത്രി


തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടിയ ദൂരത്തിനു പെര്‍മിറ്റ് അനുവദിക്കേണ്ടതില്ലെന്ന പുതിയ മോട്ടർ വാഹന സ്കീമിലെ വ്യവസഥ റദ്ദാക്കിയ
ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

കെഎസ്ആർടിസിയുടെ ഉന്നത ഉദ്യോഗസ്ഥരും നിയമ വിദഗ്ധരും പങ്കെടുക്കും. ഹൈക്കോടതി വിധിയിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും. ദീര്‍ഘദൂര റൂട്ടുകളില്‍ കൂടുതൽ സർവീസുകൾ നടത്തി വരുമാനം വർധിപ്പിക്കാനുള്ള കെഎസ്ആർടിസിയുടെ നീക്കങ്ങൾക്ക് ഹൈക്കോടതി വിധി തിരിച്ചടിയായിരുന്നു.

Latest Videos

undefined

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ റദ്ദാക്കി

 

click me!