ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ബിജെപി യോഗം, കൃഷ്ണദാസും രമേശും പങ്കെടുത്തില്ല; വിശദീകരണവുമായി സുരേന്ദ്രൻ

By Web Team  |  First Published Nov 26, 2024, 4:01 PM IST

സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം.


പാലക്കാട് : പാലക്കാട് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപിയുടെ ആദ്യ സംഘടനാ യോഗത്തില്‍ പങ്കെടുക്കാതെ മുതിർന്ന നേതാവ് പികെ കൃഷ്ണദാസും എംടി രമേശും. കൊച്ചിയിൽ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് ഇരുനേതാക്കളും ഒപ്പം സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍.രാധാകൃഷ്ണനും വിട്ടു നിന്നത്. 

എന്നാല്‍ സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. കൃഷ്ണദാസ് പക്ഷത്തെ രണ്ടാം നിര നേതാക്കളില്‍ പലരും യോഗത്തിനെത്തിയിട്ടുമുണ്ട്. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാന നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. 

Latest Videos

undefined

എന്നാൽ ഇന്നത്തെ യോഗത്തിൽ 14 പേർ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകൾ എത്തില്ലെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്‍റ്  കെ. സുരേന്ദ്രന്റെ വിശദീകരണം. എംടി രമേശിനും കൃഷ്ണദാസിനും എ എൻ രാധാകൃഷ്ണനും ഒരു ഗ്രൂപ്പമില്ല. അവർക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അത് ബിജെപി ഗ്രൂപ്പാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.  

സുരേന്ദ്രന്‍, മുരളീധരന്‍, രഘുനാഥ്- ബിജെപിയിലെ കുറുവാ സംഘമെന്ന് പോസ്റ്റര്‍; 'പുറത്താക്കി ബിജെപിയെ രക്ഷിക്കൂ'

click me!