സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
തിരുവവന്തപുരം : വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ വിമർശിക്കപ്പെട്ട എസ് എഫ് ഐക്കും മിനി കൂപ്പർ വാങ്ങി വിവാദത്തിൽപ്പെട്ട സിഐടിയു നേതാവിനും സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ. എസ്എഫ്ഐയിൽ തിരുത്ത് അനിവാര്യമാണെന്നും സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ ആവശ്യമാണെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.
മിനി കൂപ്പർ വിവാദത്തിൽ അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കും; പിവി ശ്രീനിജനെതിരെയും നടപടി
undefined
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ കേസിൽ സർക്കാരിന് പാർട്ടിയുടെ പിന്തുണ ലഭിച്ചു. സുധാകരന് എതിരായ കേസിൽ സർക്കാർ ചെയ്യുന്നതാണ് ശരിയെന്നും ജനങ്ങൾ സർക്കാർ നിലപാടിന് ഒപ്പം നിൽക്കുമെന്നുമാണ് സിപിഎം വിലയിരുത്തൽ. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും സുധാകരൻ പറയുന്നത് ജനങ്ങൾ വിശ്വാസത്തിൽ എടുക്കില്ലെന്നും സിപിഎം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോൾ പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതാവായ പി കെ അനിൽകുമാർ ആഡംബര കാർ വാങ്ങിയത് വലിയ വിവാദമായിരുന്നു. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണ്, മകന് പിറന്നാൾ സമ്മാനമായി കാർ വാങ്ങിയതെന്നായിരുന്നു അനിൽകുമാറിന്‍റെ വിശദീകരണം. എന്നാൽ ഇത് പാർട്ടി തള്ളി. കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ ആഡംബര വാഹന കമ്പം പാർട്ടി പരിശോധിച്ചു. തുടർന്ന് അനിൽകുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിക്കുകയായിരുന്നു.
'സിഐടിയു നേതാക്കളും ലളിത ജീവിതം നയിക്കണം'; മിനി കൂപ്പർ സ്വന്തമാക്കിയ നേതാവിനെതിരെ നടപടിക്ക് സിപിഎം
ഏറെക്കാലമായി സിപിഎമ്മിനെ വലയ്ക്കുകയാണ് എസ് എഫ്ഐ നേതാക്കളുമായി ബന്ധപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് ആരോപണങ്ങൾ. എസ് എഫ്ഐ നേതാക്കളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നതും കേസെടുത്തതും പൊതുമധ്യത്തിൽ വലിയ ചർച്ചയായി. ആലപ്പുഴയിലെ നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും, കെ. വിദ്യയുടെ മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാട്ടാക്കട കോളേജിലെ ആൾമാറാട്ടവും സിപിഎമ്മിനും വലിയ നാണക്കേടുണ്ടാക്കി. ഈ സാഹചര്യത്തിൽ വിദ്യാർത്ഥി സംഘടനയിൽ തിരുത്ത് അനിവാര്യമാണെന്നാണ് പാർട്ടി വിലയിരുത്തിയത്.