ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോ ഡിസംബർ 7 ന് കൊച്ചിയിൽ തുടങ്ങുന്നു
ലോകം കാണാനും, യാത്രകൾ കയ്യിലൊതുങ്ങാവുന്ന നിരക്കിൽ യാത്രാ പ്രേമികളിലേക്കെത്തിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് സ്മാർട്ട് ട്രാവലർ എക്സ്പോ 2024
ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന സ്മാർട്ട് ട്രാവലർ എക്സ്പോ ഡിസംബർ 7 ന് കൊച്ചിയിൽ തുടങ്ങുന്നു. ലോകം കാണാനും, യാത്രകൾ കയ്യിലൊതുങ്ങാവുന്ന നിരക്കിൽ യാത്രാ പ്രേമികളിലേക്കെത്തിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് സ്മാർട്ട് ട്രാവലർ എക്സ്പോ 2024. മേള രണ്ടു ദിവസം നീണ്ടു നിൽക്കും.
undefined
വിദേശ രാജ്യങ്ങളിലേക്കടക്കം കുറഞ്ഞ നിരക്കിൽ എല്ലാവർക്കും യാത്ര സാധ്യമാക്കൻ എക്സ്പോ ലക്ഷ്യം വെയ്ക്കുന്നു. മികച്ച ഓഫറുകളും, ആകർഷകമായ പാക്കേജുകളും മേളയുടെ അപൂർവ്വതയാണ്. യാത്രകൾ ജീവിത ശൈലിയായി മാറുന്ന പുതിയ കാലഘട്ടത്തിൽ യാത്ര, പ്രത്യേകിച്ചും ലോകം ചുറ്റിയുള്ള യാത്ര സ്വപ്നം കാണുന്ന എല്ലാ യാത്രാ പ്രേമികൾക്കുമുള്ള വഴികാട്ടിയാണ് സ്മാർട്ട് ട്രാവലർ എക്സ്പോ. നിങ്ങൾക്കിഷ്ടമുള്ള പാക്കേജുകൾ തിരഞ്ഞെടുക്കാൻ എക്സ്പോയിൽ സൗകര്യമുണ്ട്. മാത്രമല്ല യാത്രാ ലോണുകളെകുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചും എക്സ്പോയിലൂടെ വിശദമായി അറിയാം. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ യാത്രകൾക്കുള്ള അനന്തസാധ്യതകളുടെ വാതിലുകളാണ് സ്മാർട് ട്രാവലർ എക്സ്പോ തുറന്നിടുന്നത്.
കേരളത്തിലെ പ്രീമിയം ട്രാവൽ ഏജൻസികൾ ഏക്സ്‌പോയിൽ അണിനിരക്കും.20 ഓളം ട്രാവൽ ഏജൻസികളാണ് എക്സ്‌പോയിൽ പ്രധാനമായും പങ്കെടുക്കുന്നതും, അവരുടെ സേവനം സഞ്ചാരികൾക്കായി നൽകുന്നതും. മാത്രമല്ല ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിയ്ക്ക് സൗജന്യ ടൂർ പാക്കേജുമുണ്ട്. ലുലു മാരിയറ്റ് ഹോട്ടലിൽ ഡിസംബർ 7, 8 തീയതികളിൽ രാവിലെ 10 മുതൽ 8 വരെയാണ് എക്സ്പോ. സ്മാർട്ട് ട്രാവലർ എക്സ്‌പോയിലേക്കു പ്രവേശനം സൗജന്യമാണ്. കൂടുതൽ അറിയാൻ: +91 9605055529.