പാലക്കാട് കോൺഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് എം വി ഗോവിന്ദൻ; 'കള്ളപ്പണം ഒഴുകുന്നു, സമഗ്ര അന്വേഷണം വേണം'

By Web Team  |  First Published Nov 7, 2024, 10:04 AM IST

ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമ​ഗ്ര അന്വേഷണം നടത്തണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.


തൃശൂർ: പാലക്കാട് പാതിരാറെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞത് കളമാണെന്നും വ്യക്തമായി. രാഹുല്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമ​ഗ്ര അന്വേഷണം നടത്തണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ ഇനി ശുക്രൻ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും എം വി ഗോവിന്ദന്‍ പരിഹസിച്ചു.

വ്യാജ ഐഡി കാർഡ് നിർമ്മിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് എം വി ഗോവിന്ദന്‍ ചോദിക്കുന്നു. കുമ്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോള്‍. കോൺഗ്രസും ബിജെപിയും ആയിട്ടാണ് ഡീൽ. ഞങ്ങളുടെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. ഷാഫി പറമ്പിലിന്  നാല് കോടി കൊടുത്തുവെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ട് എന്തുകൊണ്ടാണ് വി ഡി സതീശൻ മിണ്ടാതിരിക്കുന്നതെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. പാലക്കാട് ബിജെപി കള്ളപ്പണം കൊണ്ടുവന്നു എന്നതിന് ഞങ്ങളുടെ പക്കൽ നിലവിൽ തെളിവില്ല. തെളിവ് കിട്ടിയാൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Videos

Also Read: പാതിരാറെയ്ഡില്‍ വേറിട്ട വാദവുമായി പി സരിന്‍; 'പരിശോധനാ നാടകം ഷാഫി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!