അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നും വിഷയത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
മലപ്പുറം : പി വി അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം നേതാവിൻ്റെ പരാതി. സിപിഎം നെടുവ ലോക്കൽ കമ്മിറ്റി അംഗം എപി മുജീബാണ് പരാതി നൽകിയത്. പൊലീസുകാരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. അൻവറിനെ സാക്ഷിയാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നും വിഷയത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.
പൊലീസ് തലപ്പത്തെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് സേനയെ ആകെ കടുത്ത പ്രതിരോധത്തിലാക്കി ഭരണപക്ഷ എംഎൽഎയായ പിവി അൻവറിന്റെ ആരോപണങ്ങൾ ഉയർന്നത്. എഡിജിപി അജിത് കുമാറിന് അധോലോക ബന്ധമെന്നും ജയിലിലടക്കണമെന്നുമാണ് അൻവർ ആവശ്യപ്പെടുന്നത്. എയർപോർട്ട് വഴി കടത്തുന്ന സ്വർണ്ണം കവരുന്നതിൽ മുൻ മലപ്പുറം എസ് പിക്ക് പങ്കുണ്ട്. പല കൊലപാതകങ്ങളും നടത്തിച്ചയാളാണ് എഡിജിപി അജിത് കുമാറെന്നും അൻവർ ആരോപിക്കുന്നു. തന്റെയും മന്ത്രിമാരുടെയും ഫോൺ എഡിജിപി ചോർത്തുന്നുണ്ടെന്നും അൻവർ ആരോപിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം.
അൻവറിന് പിന്നിൽ ആര്? ആരോപണങ്ങളിൽ മുഖ്യമന്ത്രി കടുത്ത വെട്ടിൽ, സിപിഎം മൗനത്തിൽ