വഞ്ചിയൂരിൽ വഴിയടച്ച സിപിഎം സമ്മേളനം; 'അറിഞ്ഞ ഉടൻ തന്നെ ഇടപെട്ടു'; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

By Web Team  |  First Published Dec 16, 2024, 1:12 PM IST

പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.


തിരുവനന്തപുരം: വഞ്ചിയൂരിൽ വഴിയടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ‍ഡിജിപി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു. 

 

 

click me!