വ്യാജ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന പ്രചരണം; സിപിഎം പ്രതികരണം

By Web Team  |  First Published Apr 2, 2024, 9:22 PM IST

''കൃത്യമായി അക്കൗണ്ടുകള്‍ സൂക്ഷിക്കുകയും ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷനും അവയുടെ വിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്.''


തിരുവനന്തപുരം: സിപിഎമ്മിന് വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി കൃത്യമായി അക്കൗണ്ടുകള്‍ സൂക്ഷിക്കുകയും ആദായ നികുതി വകുപ്പിനും ഇലക്ഷന്‍ കമ്മീഷനും അവയുടെ വിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. വസ്തുതയിതായിരിക്കെ ചിലര്‍ നടത്തുന്ന പ്രചാരവേലകള്‍ വസ്തുതാവിരുദ്ധമാണ്. ജനങ്ങള്‍ ഇത് തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

'വില്ലനായി റോഡ് മരീചിക പ്രതിഭാസവും; ഡ്രൈവര്‍മാര്‍ക്ക് എംവിഡി മുന്നറിയിപ്പ് 

click me!