പാർട്ടി അന്വേഷിച്ചിട്ടും നടപടിയില്ല; സിപിഎം നേതാവിനെതിരെ പൊലീസിന് പീഡന പരാതി നൽകി വനിതാ നേതാവ്

By Web TeamFirst Published Oct 17, 2024, 5:10 PM IST
Highlights

ആലപ്പുഴയിൽ ലൈംഗികാതിക്രമം നടത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വനിതാ നേതാവ് പൊലീസിൽ പരാതി നൽകി

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായ യുവതിയാണ് പരാതിക്കാരി. പാർട്ടി ഓഫീസിൽ വച്ച് കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.

സംഭവത്തിൽ യുവതി ആദ്യം പാർട്ടിക്കാണ് പരാതി നൽകിയത്. ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം വീണ്ടും കുറ്റാരോപിതനായ ആളെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ നേതാവ്. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമാണ്.
 

Latest Videos

click me!