വയനാട് തുരങ്കപാത: ശാസ്ത്രീയ പഠനം വേണമെന്ന് ബിനോയ് വിശ്വം, 'കാഫിർ സ്ക്രീൻഷോട്ട് ഇടതുപക്ഷ രീതിയല്ല'

By Web TeamFirst Published Aug 15, 2024, 11:26 AM IST
Highlights

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പോലുള്ള പ്രചരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്നും ബിനോയ് വിശ്വം. ഇടത് നയം ഇതല്ല. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പാലക്കാട്: വയനാട് തുരങ്ക പാത സംബന്ധിച്ച് ശാസ്ത്രീയ പഠനം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പഠനം നടത്താതെ മുന്നോട്ട് പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വ്യാജ കാഫിർ സ്ക്രീൻഷോട്ട് പോലുള്ള പ്രചരണങ്ങൾ ഇടതുപക്ഷ രീതി അല്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ഇടത് നയം ഇതല്ല. കെ കെ ശൈലജ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അതേസമയം, പാലക്കാട്ടെ സമാന്തര പ്രവർത്തനം കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സേവ് സിപിഐ ഫോറത്തെ പിന്തുണച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മായിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. സേവ് സിപിഐ ഫോറം യുവജന വിഭാഗം പ്രഖ്യാപനം ഇന്ന് വൈകീട്ട് പാലക്കാട് നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഇക്കാര്യം കെ ഇ ഇസ്മായിലിനും അറിയാം എന്നും ബിനോയ് പറഞ്ഞു.  

Latest Videos

Also Read: 'കാഫിര്‍' വിവാദം; സിപിഎം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാതെ പൊലീസ്, വിവരാവകാശ ചോദ്യത്തിന് വിചിത്ര മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!