തൃശൂര്‍ പൂരം അലങ്കോലമായത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് സിപിഐ വിലയിരുത്തിയിട്ടില്ല: പ്രകാശ് ബാബു

By Web TeamFirst Published Sep 20, 2024, 11:08 AM IST
Highlights

പൂരം അലങ്കോലമായതിനെപ്പറ്റി പാർട്ടി സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ല

കല്‍പറ്റ; തൃശൂര്‍ പൂരം അലങ്കോലമായതിനെപ്പറ്റി സിപിഐ  സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് നിർവാഹക സമിതി അംഗം പ്രകാശ് ബാബു പറഞ്ഞു.പൂരം വിവാദത്തെ പറ്റി അഭിപ്രായം പറയേണ്ടത് തൃശൂർ ജില്ലാ കമ്മിറ്റിയാണ്.പൂരം അലങ്കോലമായത് തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്ന് പാർട്ടി വിലയിരുത്തിയിട്ടില്ല.എഡിജിപിയെ അന്വേഷണ ചുമതലയേൽപ്പിച്ചതായി അറിയില്ല..  സുനിൽ കുമാറും ജില്ലാ കമ്മിറ്റിയും അത് ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു..ആർഎസ്എസ്  നേതാവിനെ സന്ദർശിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന്  മാറ്റണമെന്നാണ് സി പി ഐ യുടെ ആവശ്യം  .വിഷയത്തിൽ സർക്കാർ നടപടി എടുക്കും എന്നാണ് സിപിഐ വിശ്വസിക്കുന്നത്.നിലവിലുള്ളത് സാങ്കേതിക കാലത്താമസം മാത്രമാണെന്നും പ്രകാശ്ബാബു പറഞ്ഞു

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ,ആസൂത്രിത ഗൂഡാലോചന,വിവരാവകാശ അപേക്ഷ നല്‍കും:വിഎസ് സുനില്‍കുമാര്‍

Latest Videos

ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, അരമണികെട്ടി 350 പുലികള്‍, ആർത്തുപൊന്തിയ ആവേശത്തിൽ തൃശ്ശൂർ ന​ഗരം

 

click me!