തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സർക്കാർ ന്യായീകരണം എന്തു കൊണ്ട് സിപിഐ ക്കു ബോധ്യപ്പെടുന്നില്ലെന്ന്
സിപിഐയോട് തന്നെ ചോദിക്കണമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു.സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത തനിക്കില്ല..വിജിലൻസ് അന്വേഷണത്തിന്‍റെ റിപ്പോർട്ട് വരട്ടെ.അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരു..തൃശൂർപൂരവുമായി ബന്ധപ്പെട്ട പരാതിയും ഗവൺമെന്‍റിന് മുന്നിലുണ്ട്.അത് സംബന്ധിച്ചും ഉചിതമായ തീരുമാനം ഗവൺമെന്‍റ് എടുക്കും
പി ശശിക്കെതിരായ അൻവറുടെ പരാതി ഇടതുപക്ഷ മുന്നണിക്ക് മുന്നിൽ വന്നിട്ടില്ല. തന്‍റെ ശ്രദ്ധയിൽ പരാതി വന്നിട്ടില്ലെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് എംആർ അജിത് കുമാറിനെ മാറ്റിയേ തീരു എന്ന നിലപാടിലാണ്സിപിഐ. .സർക്കാരിന്‍റേും , മുന്നണിയുടേയും പ്രതിച്ഛായയെ ബാധിക്കുന്ന വിഷയത്തിൽ ഗൗരവമുള്ള ഇടപെടലുണ്ടാകണമെന്നാണ് സിപിഐയുടെ ആവശ്യം. മുന്നണി നേതൃത്വത്തെയും സിപിഎം നേതൃത്വത്തേയും ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് വിവരം. എഡിജിപിക്കെതിരായ നടപടി വൈകുന്നതിൽ മുന്നണിയിലെ മറ്റ് ധടകക്ഷികൾക്കും ശക്തമായ വിയോജിപ്പ് ഉണ്ട്. മുഖ്യമന്ത്രിയൊഴികെ സിപിഎം നേതൃത്വത്ത്നും ഇതേ അഭിപ്രായം ആണ്. .
എന്നാൽ അന്വേഷണ റിപ്പോർട്ട് കിട്ടാതെ നടപടിയെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരിന്നു മുഖ്യമന്ത്രി..പൊലീസ് സ്ഥലപ്പത്തും ,ഐഎഎസ് തലപ്പത്തും എല്ലാം ഒരു ഉത്തരവിലൂടെ സർക്കാർ മാറ്റങ്ങൾ വരുത്താറുണ്ട്..ഇത് ഭരിക്കുന്ന സർക്കാരിൻറെ വിവേചന പരിധിയിൽ വരുന്ന കാര്യവുമാണ്. .ആരോപണങ്ങളുടെ അടിസ്ഥാനത്തിലും ഉദ്യോഗസ്ഥരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയിട്ടുണ്ട്..എന്നാൽ ഇതൊന്നും എം ആർ അജിത് കുമാറിന് ബാധകമല്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്..ഇനിയും നടപടി വൈകിയാൽ മുന്നണി മര്യാദകൾ ലംഘിച്ച് കാര്യങ്ങൾ തുറന്നു പറയാൻ കൂടുതൽ ഘടകക്ഷികൾ തയ്യാറായേക്കും