കൊവിഡ് തീവ്രവ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; വ്യാഴാഴ്ച അവലോകന യോ​ഗം

By Web Team  |  First Published Jan 18, 2022, 11:19 AM IST

ചികിൽസക്കായി കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നതും പരി​ഗണനയിലുണ്ട്. ​രോ​ഗവാസ്ഥ ​ഗുരുതരമല്ലാത്തവരേയും എന്നാൽ ഡോക്ടറുടെ സേവനം ആവശ്യമുള്ളവരേയും ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റും. നിലവിൽ എറണാകുളത്ത് അടക്കം കൂടുതൽ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.


തിരുവനന്തപുരം:  കൊവിഡ് (covid) വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ ക്ലസ്റ്ററുകളായി(cluster) മാറുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ(restrictions) ഏർപ്പെടുത്താൻ സാധ്യതയേറി. എന്തൊ‌ക്കെ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ മറ്റന്നാൾ കൊവിഡ് അവലോകന യോഗം (review meeting) ചേരും .മുഖ്യമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കും.

നിലവിൽ സെക്രട്ടറിയേറ്റ് , കെഎസ്ആർടിസി , പൊലീസ് അടക്കം ഇടങ്ങളിൽ കൊവിഡ് വ്യാപനം തീവ്രമാണ്. ആശുപത്രികളിലെത്തുന്ന രോ​ഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കിടത്തി ചികിൽസ ആവശ്യമുള്ള കൊവിഡ് രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്. നിലവിലെ അവസ്ഥയിൽ രോ​ഗ വ്യാപനം തീവ്രമാവുകയും ആശുപത്രികൾ നിറയുകയും ചെയ്താൽ അത് ആരോ​ഗ്യ സംവിധാനത്തെ തകിടം മറിക്കും . വിദ​ഗ്ധ ചികിൽസയ്ക്ക് തടസം നേരിടുന്ന സാഹചര്യവും ഉണ്ടാകും.

Latest Videos

undefined

ചികിൽസക്കായി കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നതും പരി​ഗണനയിലുണ്ട്. ​രോ​ഗവാസ്ഥ ​ഗുരുതരമല്ലാത്തവരേയും എന്നാൽ ഡോക്ടറുടെ സേവനം ആവശ്യമുള്ളവരേയും ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റും. നിലവിൽ എറണാകുളത്ത് അടക്കം കൂടുതൽ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ഓക്സിജൻ സ്റ്റോക്കുണ്ട്. ആവശ്യമായി വന്നാൽ കൂടുതൽ ഓക്സിജൻ എത്തിക്കാനുളള  നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 

10 ദിവസം കൊണ്ട് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളിൽ ‌ഏകദേശം 60161 വർധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയിൽ കൂടുതൽ രോ​ഗികൾ ഉണ്ടായേക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

tags
click me!