കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്ഞാതന്റേത്, തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മൃതദേഹം മാറി

By Web Team  |  First Published Oct 4, 2020, 7:09 AM IST

സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്റെ നിർദേശാനുസരണം ആർ എം ഒ ആണ് അന്വേഷണം നടത്തുന്നത്. 


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് ബന്ധുക്കൾക്ക് നൽകിയത്.

പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. എന്നാൽ, ഇതിനിടയിൽ ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്റെ നിർദേശാനുസരണം ആർ എം ഒ ആണ് അന്വേഷണം നടത്തുന്നത്. മൃതദേഹം കൈമാറിയ മോർച്ചറി ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷണം. അതേസമയം സംസ്കരിക്കുന്നതിന് തൊട്ടുമുൻപ് ദേവരാജന്റെ മകൻ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.

Latest Videos

click me!