കൊവിഡ് രോഗി മദ്യം വാങ്ങാനെത്തി; പയ്യോളി ബെവ്കോ ഔട്ട് ലെറ്റ് പൂട്ടാൻ നിർദ്ദേശം

By Web Team  |  First Published Jul 27, 2020, 3:40 PM IST

പയ്യോളി ബീവറേജ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബീവറേജ് ജീവനക്കാര്‍ ക്വാറന്റീനിലാണ്.


കോഴിക്കോട്: കോഴിക്കോട് പയ്യോളി ബെവ്കോ ഔട്ട്ലെറ്റ് പൂട്ടാൻ നിർദ്ദേശം. കൊവിഡ് രോഗി മദ്യം വാങ്ങാൻ എത്തിയതിനെ തുടർന്നാണ് നടപടി. ശനിയാഴ്ച വടകര ചോറോട് നിന്നും പയ്യോളി ബീവറേജ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബീവറേജ് ജീവനക്കാര്‍ ക്വാറന്റീനിലാണ്.

അതേസമയം, കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ്‌ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചു. പയ്യോളിയില്‍ മുനിസിപ്പാലിറ്റിയിലെ ഏഴ് വാർഡുകളും കണ്ടെയ്‌ൻമെന്‍റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, കോഴിക്കോട് കാരപ്പറമ്പിൽ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബി, ഷാഹിദ എന്നിവരുടെ കുടുംബാംഗമായി മുഹമ്മദലി മരിച്ചു. 48 വയസായിരുന്നു. അവശനിലയിലായതോടെ ഇദ്ദേഹത്തെ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റുഖിയാബിയുടെ ഇളയമകളുടെ ഭർത്താവാണ് മുഹമ്മദലി. ഇയാളുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  

Latest Videos

click me!