തടവുകാരും ജയിൽ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചത്
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 114 പേര് രോഗബാധിതരാണെന്ന് കണ്ടെത്തിയത്. 110 തടവുകാർക്കും 4 ഉദ്യോഗസ്ഥർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്
ഇന്നത്തെ പരിശോധന പൂർത്തിയാകുമ്പോൾ തടവുകാരും ജയിൽ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.