കൊവിഡ് പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യമന്ത്രി; ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

By Web Team  |  First Published Apr 9, 2021, 1:34 PM IST

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകൾ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കിൽ വീണ്ടും തുറക്കും.


കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധന നടപടികൾ കർശനമായി പാലിക്കേണ്ട സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് പ്രതിരോധം കടുപ്പിക്കും, എല്ലാ ആശുപത്രികളും സജ്ജമാക്കുമെന്നും മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററുകൾ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കിൽ വീണ്ടും തുറക്കും. സംസ്ഥാനത്ത് വാക്സീനേഷൻ നടപടികൾ ദ്രുതഗതിയിലാക്കും. അറുപത് വയസിന് മുകളിലുള്ളവരെല്ലാം വാക്സീനെടുത്തുവെന്ന് ഉറപ്പാക്കാനുള്ള മാസ് ക്യാമ്പയിൻ നടത്തും. മുൻഗണനാ പട്ടികയിലുള്ളവർക്കെല്ലാം രണ്ടാഴ്ചയ്ക്കകം വാക്സിനേഷൻ പൂ‍ർത്തിയാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

Latest Videos

തെരഞ്ഞെടുപ്പ് കാലത്ത് കൊവിഡ് പ്രതിരോധം പൂർണമായും നടപ്പായില്ലെന്നും ആരോഗ്യമന്ത്രി സമ്മതിച്ചു. 

click me!