കടുത്ത ആശങ്കയിൽ തിരുവനന്തപുരം; ഇന്ന് 489 പേർക്ക് കൊവിഡ്, മലപ്പുറത്ത് 242, ആറ് ജില്ലകളിൽ 100 കടന്നു

By Web Team  |  First Published Aug 18, 2020, 6:07 PM IST

തലസ്ഥാന ജില്ലയിലെ സമ്പര്‍ക്ക വ്യാപനം 97%ന് മുകളിൽ ആണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. 


തിരുവനന്തപുരം:  സംസ്ഥാനത്തെ കൊവിഡ്  ബാധിതരുടെ പട്ടികയിൽ വലിയ ആശങ്കയാകുകയാണ് തലസ്ഥാന ജില്ലയിലെ രോഗ വ്യാപനം. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയിൽ ആ 489 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ തന്നെ തിരുവനന്തപുരം ജില്ലയിലെ 476 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ വ്യാപനം . സമ്പര്‍ക്ക വ്യാപനം 97%ന് മുകളിൽ ആണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. 

മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Latest Videos

undefined

ആറ് ജില്ലകളിൽ പ്രതിദിന രോഗ വ്യാപനം നൂറിന് മുകളിലായി. കണ്ണൂര്‍ ജില്ലയിൽ ഇതാദ്യമായി ക1വിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു

 

click me!