മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് കൊറിയർ; പൊതി തുറക്കാനാവശ്യപ്പെട്ടപ്പോൾ മുങ്ങി, കഞ്ചാവുമായി ജിം ഉടമ അറസ്റ്റിൽ

By Web TeamFirst Published Nov 1, 2024, 1:35 PM IST
Highlights

മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു. എന്നാൽ പൊതി തുറക്കാൻ കൊറിയർ കമ്പനി ജീവനക്കാർ പറഞ്ഞപ്പോൾ മുങ്ങുകയായിരുന്നു വിഷ്ണു. 
 

തൃശൂർ: കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ 'ജിം'  ഉടമ അറസ്റ്റിൽ. തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെൻ്റർ ഉടമയായ നെടുപുഴ സ്വദേശി വിഷ്ണു (38) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിൽ നിന്ന് നാലു കിലോ കഞ്ചാവ് ഇയാൾ കൊറിയർ വഴി വരുത്തുകയായിരുന്നു. എന്നാൽ പൊതി തുറക്കാൻ കമ്പനി ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ മുങ്ങുകയായിരുന്നു വിഷ്ണു. 

കാറിൽ വന്നതിൻ്റെ സിസിടിവി കാമറ ദൃശ്യങ്ങൾ നോക്കിയാണ് ആളെ പിടിച്ചത്. ഫിറ്റ്നസ് സെൻ്ററിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. ഇതിനു ശേഷം വിഷ്ണു ഒളിവിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ ജിജോയും സംഘവുമാണ് വിഷ്ണുവിനെ പിടികൂടിയത്. അതേസമയം, കഞ്ചാവ് വാങ്ങാൻ വിഷ്ണുവിന് ഗൂഗിൾ പേ ചെയ്തവരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ കൊറിയർ വഴി കഞ്ചാവ് വരുത്തിയാണ് വിതരണം ചെയ്തിരുന്നത്.

Latest Videos

'വൈകുന്നേരം മുതൽ രാത്രി വരെ ചികിത്സിച്ചില്ല'; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം

https://www.youtube.com/watch?v=Ko18SgceYX8


 

click me!