വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങളെന്ന് പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകർ, അന്വേഷണം 

By Web TeamFirst Published Dec 25, 2023, 3:54 PM IST
Highlights

ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

പാലക്കാട്: കണ്ണനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിയത് ബ്ലേഡ് മാഫിയ സംഘങ്ങൾ.  കണ്ണനൂരിലെ മുന്‍ പഞ്ചായത്തംഗങ്ങളായ റെനില്‍, വിനീഷ്, ഇവരുടെ സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 

രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. കണ്ണനൂര്‍ ടൗണിലെ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക നിലയത്തിന്റെ ഓഫീസിലേക്ക് കാറിലും ബൈക്കിലുമായി ആയുധധാരികളായ സംഘമെത്തി ആക്രമിക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന പത്തോളം പേര്‍ ചിതറിയോടിയെങ്കിലും നാലു പേര്‍ക്ക് വെട്ടേറ്റു. ബ്ലേഡ് മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പരിക്കേറ്റവരുടെ ആരോപണം. 

Latest Videos

അവധി ദിനത്തിൽ ഹൈക്കോടതി സ്പെഷ്യൽ സിറ്റിംഗ്; ശബരിമല തീർത്ഥാടകർക്ക് അടിയന്തരമായി സൗകര്യമൊരുക്കണമെന്ന് നിർദ്ദേശം

പലിശ തിരിച്ചടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്തെ ഓട്ടോ ഡ്രൈവറുമായി സംഘം തര്‍ക്കിച്ചിരുന്നു. ഇത് തടയാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് അക്രമത്തില്‍ കലാശിച്ചത്. വെട്ടേറ്റ നാലു പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലിസ് അറിയിച്ചു. 

 

click me!