ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

By Web TeamFirst Published Oct 30, 2024, 7:19 PM IST
Highlights

മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ മനുവിനെ കാണാനില്ലെന്നാണ് പരാതി. മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനിൽ തന്നെയുണ്ടായിരുന്നു. 

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാൽ മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ഉടൻ തന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കുടുംബം പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പൊലീസും അന്വേഷണം തുടങ്ങി. അതേസമയം, മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനിൽ തന്നെയുണ്ടെന്നാണ് വിവരം.

ചെന്നൈയിൽ മലയാളി യുവതിയെ അര്‍ധരാത്രി നടുറോ‍ഡിൽ ഇറക്കി വിട്ട് ബസ് ജീവനക്കാർ; പേടിച്ചുപോയെന്ന് യുവതി; പരാതി

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!