തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും.
തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി നൽകിയ മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവല്ല റെയിൽ വേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ പോയതിനാലാണ് ട്രെയിനിൽ കയറാൻ സാധിക്കാതിരുന്നതെന്ന് മനു വെളിപ്പെടുത്തി. ഫോൺ കയ്യിലില്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തിരുവല്ലയിൽ നിന്നും മനു തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. മാവേലിക്കര എത്തിയപ്പോഴാണ് മനുവിനെ കാണുന്നില്ലെന്ന് മനസ്സിലായ കുടുംബം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകുകയായിരുന്നു, പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു.